യൂകോ ബാങ്കില്‍ 621 കോടിയുടെ വായ്പാ തട്ടിപ്പ്; സി.ബി.ഐ കേസെടുത്തു
text_fieldsന്യൂഡൽഹി: പൊതുമേഖല സ്ഥാപനമായ യൂക്കോ ബാങ്കിൽനിന്ന് 621 കോടി തട്ടിയ കേസിൽ മുൻ മേധാവിക്കെതിരെ സി.ബി.െഎ കേസെടുത്തു. ബാങ്ക് മുൻ ചെയർമാൻ കം മാനേജിങ് ഡയറക്ടർ അരുൺ കൗളിനു പുറമെ സ്വകാര്യ കമ്പനികളായ ഇറ എൻജിനീയറിങ് ഇൻഫ്രാ ലിമിറ്റഡ്, ആൾട്ടിയസ് ഫിൻസെർവ്, അവയുടെ മേധാവികൾ, രണ്ട് ചാർേട്ടഡ് അക്കൗണ്ടൻറുമാർ എന്നിവർക്കെതിരെയും കേെസടുത്തിട്ടുണ്ട്.
തട്ടിപ്പിനെ കുറിച്ച തെളിവുകൾക്കായി ഡൽഹിയിലെയും മുംബൈയിലെയും 10 കേന്ദ്രങ്ങളിൽ അന്വേഷണസംഘം രാത്രി വൈകിയും പരിശോധന തുടരുകയാണ്. അരുൺ കൗളിെൻറ വീട്ടിലും കമ്പനികളിലും ചാർേട്ടഡ് അക്കൗണ്ടൻറുമാരുടെ ഒാഫിസുകളിലുമാണ് റെയ്ഡ്.
ബാങ്ക് വായ്പകൾ വക മാറ്റിയാണ് അരുൺ കൗളിെൻറ സഹായത്തോടെ വൻതട്ടിപ്പ് അരങ്ങേറിയതെന്ന് സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചു. ചാർേട്ടഡ് അക്കൗണ്ടൻറുമാർ തയാറാക്കിയ വ്യാജരേഖകൾ സമർപ്പിച്ച് വായ്പ തരപ്പെടുത്തിയ കമ്പനികൾ പണം തിരിമറി നടത്തുകയായിരുന്നു. കൗൾ ബാങ്ക് സി.എം.ഡിയായി പ്രവർത്തിച്ച 2010-15 കാലയളവിലാണ് തട്ടിപ്പ് നടന്നത്. റോഡ് നിർമാണം, വൈദ്യുതി, മെട്രോ, വ്യോമയാനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നതാണ് ഇറ എൻജിനീയറിങ് ഇൻഫ്രാ ലിമിറ്റഡെന്ന് കമ്പനി വെബ്സൈറ്റ് പറയുന്നു.
മറ്റൊരു സംഭവത്തിൽ, പഞ്ചാബ് നാഷനൽ ബാങ്ക് നൽകിയ പരാതിയിൽ എസ്.എസ്.കെ ട്രേഡിങ് എന്ന കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ 187.29 കോടി തട്ടിയ കേസിൽ സി.ബി.െഎ കേെസടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.